എക്‌സ്പള്‍സ് 200 4V-യുടെ രണ്ടാം ബാച്ചിനുള്ള ബുക്കിംഗ് ആരംഭിച്ച് നിര്‍മാതാക്കളായ ഹീറോ. കമ്പനിയുടെ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമിലാണ് ബുക്കിംഗ് പുനരാരംഭിച്ചിരിക്കുന്നത്. പുതിയ എക്സ്പള്‍സ് 200 4 വാല്‍വിന്റെ ആദ്യഭാഗം പൂര്‍ണമായും വിറ്റുതീര്‍ന്നതിന് പിന്നാലെ രണ്ടാം ബാച്ചിന്റെ ബുക്കിംഗ് ആപംഭിക്കുന്നതായി കമ്പനി പ്രഖ്യാപിച്ചു. പോയ വര്‍ഷം അവസാനത്തോടെ അവതരിപ്പിച്ച മോഡലിന്റെ ആദ്യബാച്ച് ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ വിറ്റഴിക്കാന്‍ കമ്പനിക്ക് സാധിച്ചിരുന്നു.